03 December Friday

സ്വവർഗാനുരാഗിയെന്ന് ജോഷ് കവല്ലൊ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

image tweeted by Josh Cavallo


മെൽബൺ
സ്വവർഗാനുരാഗിയെന്ന്‌ തുറന്നുപറഞ്ഞ്‌ ഓസ്‌ട്രേലിയൻ ഫുട്‌ബോളർ ജോഷ്‌ കവല്ലൊ. ഇതാദ്യമായാണ്‌ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്‌ബോൾ താരം സ്വവർഗാനുരാഗിയാണെന്ന്‌ വെളിപ്പെടുത്തുന്നത്‌. ഓസ്‌ട്രേലിയൻ എ ലീഗ്‌ ക്ലബ്ബായ അഡ്‌ലെയ്‌ഡ്‌ യുണൈറ്റഡ്‌ മധ്യനിരക്കാരനാണ്‌ ജോഷ്‌.

സമൂഹമാധ്യമത്തിൽ വീഡിയോവഴിയാണ്‌ ഇരുപത്തൊന്നുകാരൻ ലോകത്തോട്‌ തന്റെ അസ്‌തിത്വം തുറന്നുപറഞ്ഞത്‌. ‘ഇതുവരെ രണ്ട്‌ ജീവിതമായിരുന്നു. ശരിയായ എന്നെ മറച്ചുവച്ച്‌ സ്വയം കബളിപ്പിക്കുകയായിരുന്നു ഇത്രയുംനാൾ. ഇപ്പോൾ എല്ലാം പറയാനുള്ള ആർജവം ഉണ്ടായിരിക്കുന്നു. എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്‌. ഞാൻ ഒരു ഫുട്‌ബോൾ കളിക്കാരനും സ്വവർഗാനുരാഗിയുമാണ്‌’–-ജോഷ്‌ പറഞ്ഞു.

ആറ്‌ വർഷമായി ഇക്കാര്യം മറച്ചുവച്ചാണ്‌ ജീവിക്കുന്നത്‌. ഫുട്‌ബോളിൽ ഒരുപാടുപേർ ഇത്തരത്തിൽ വ്യക്തിത്വം മറച്ച്‌ ജീവിക്കുന്നുണ്ടെന്നും സ്വവർഗാനുരാഗിയാണെന്ന തന്റെ വെളിപ്പെടുത്തൽ ഇതിൽ മാറ്റംവരുത്തുമെന്നാണ്‌ പ്രതീക്ഷയെന്നും ജോഷ്‌ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top