30 November Monday

ആവേശ സമനില ; ബംഗളൂരു 2 ഗോവ 2

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

ഫത്തോർദ
ഐഎസ്‌എലിൽ വമ്പന്മാരുടെ പോരാട്ടം ആവേശകരമായി. തടുത്തും തൊടുത്തും  ബംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും കളംനിറഞ്ഞപ്പോൾ കളി 2–-2ന്‌ അവസാനിച്ചു. ആക്രമണ പ്രത്യാക്രമണങ്ങൾകൊണ്ട്‌ രസിപ്പിക്കുന്നതായിരുന്നു മത്സരം.

ബംഗളൂരു ക്ലെയ്‌റ്റൺ സിൽവ, യുവാനൻ എന്നിവരിലൂടെ ലീഡ്‌ പിടിച്ചപ്പോൾ ഇഗർ അങ്കുളോയിലൂടെ ഗോവ തിരിച്ചടിച്ചു. രണ്ടാംപകുതിയിൽ മൂന്നു മിനിറ്റിന്റെ ഇടവേളയിലാണ്‌ അങ്കുളോ ബംഗളൂരു വല രണ്ടുതവണ തകർത്തുകളഞ്ഞത്‌.

കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ ബ്രസീലുകാരൻ ക്ലെയ്‌റ്റന്റെ ഹെഡർ ഗോവ പ്രതിരോധം കീറി. രണ്ടാംപകുതിയുടെ തുടക്കത്തിൽ എറിക്‌ പാർത്തലു ഒരുക്കിയ അവസരം യുവാനൻ ലക്ഷ്യത്തിലെത്തിച്ചു. കളി കൈയിലായി എന്നു ബംഗളൂരു കരുതിയ സമയത്തായിരുന്നു അങ്കുളോയിലൂടെ ഗോവയുടെ പ്രത്യാക്രമണം. അവസാനഘട്ടങ്ങളിൽ ആക്രമണം രൂക്ഷമായെങ്കിലും വിജയഗോൾമാത്രം വന്നില്ല. ഇന്ന്‌ ഹൈദരാബാദ്‌ എഫ്‌സിയും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top