വാസ്കോ > ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയോട്. ജയംപിടിച്ച് പട്ടികയിൽ മുന്നേറാനാണ് ഇരുടീമുകളുടെയും ലക്ഷ്യം. ബ്ലാസ്റ്റേഴ്സ് 14 പോയിന്റുമായി അഞ്ചാമതാണ്. ജയിച്ചാൽ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പമെത്താം. രണ്ടാമതുള്ള ഹൈദരാബാദിന് ഒന്നാംസ്ഥാനത്തേക്ക് കുതിക്കാം. മുംബൈക്ക് 17ഉം ഹൈദരാബാദിന് 16ഉം പോയിന്റാണ്.
അവസാന രണ്ട് കളിയിലും സമനിലയുമായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു വഴങ്ങിയത്. മുന്നേറ്റക്കാരൻ ബർതലോമേവ് ഒഗ്ബെച്ചയാണ് ഹെെദരാബാദിന്റെ കരുത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..