18 October Monday
നവംബർ 19ന്

ഐഎസ്എൽ : ബ്ലാസ്റ്റേഴ്സ് എടികെയോട്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


മുംബെെ
തുടർച്ചയായ അഞ്ചാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ പോരോടെ ഐഎസ്എൽ ഫുട്ബോളിന് കിക്കോഫ്. നവംബർ 19നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാംപതിപ്പിന് തുടക്കമാകുന്നത്. ഗോവയാണ് ഇത്തവണയും വേദി. മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കളി. കാണികൾക്ക് പ്രവേശനമില്ല. ജനുവരി ഒമ്പതുവരെയുള്ള ആദ്യ 11 റൗണ്ട് മത്സരക്രമമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏഴരയാണ് പതിവുകളി സമയം. രണ്ട് മത്സരങ്ങളുള്ള ശനി രാത്രി ഏഴരയ്--ക്കുപുറമെ 9.30നും കളി അരങ്ങേറും.

നിലവിലെ ചാമ്പ്യൻമാരായ മുംബെെ സിറ്റി നവംബർ 22ന് എഫ്സി ഗോവയെ നേരിടും. 27നാണ് എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊൽക്കത്ത ഡെർബി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top