ഫത്തോർദ
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയോട്. പരിശീലകൻ കിബു വികുനയെ പുറത്താക്കിയശേഷമുള്ള ആദ്യകളിയാണ് ബ്ലാസ്റ്റേഴ്സിന് ഇത്. ഇഷ്ഫാഖ് അഹമ്മദിനാണ് താൽക്കാലിക ചുമതല.
18 കളിയിൽ 16 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. മൂന്നിൽമാത്രമേ ജയിക്കാനായുള്ളൂ. എട്ടിലും തോറ്റു. ഏഴ് സമനിലയും. 26ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് സീസണിലെ അവസാന കളി. ബ്ലാസ്റ്റേഴ്സിനുസമാനമായി ചെന്നൈയിനും പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. അവരുടെ അവസാനകളിയാണിത്. എട്ടാമതാണ്.
നേരത്തേ അവസാന നാലുറപ്പിച്ച മുംബൈ സിറ്റിയെ രണ്ട് ഗോളിന് ജംഷഡ്പുർ വീഴ്ത്തി. എന്നാലും അവർക്ക് പ്ലേ ഓഫ് സാധ്യത വളരെ കുറവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..