16 January Saturday

ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020


ഫത്തോർദ
ആദ്യ രണ്ട്‌ കളിയിൽ ഒരു പോയിന്റ്‌ മാത്രം നേടാനായ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ പരീക്ഷണകാലം തുടങ്ങുന്നു. മുൻ ചാമ്പ്യൻമാരും നിലവിലെ ഫൈനലിസ്‌റ്റുകളുമായ ചെന്നൈയിൻ എഫ്‌സിയാണ്‌ മുന്നിൽ. ഐഎസ്‌എലിലെ മുൻകാല മത്സരങ്ങളിൽ ചെന്നൈയിനോട്‌ മികച്ച റെക്കോഡില്ല ബ്ലാസ്‌റ്റേഴ്‌സിന്‌. ആദ്യ കളിയിൽ ജംഷെഡ്‌പുർ എഫ്‌സിയെ ചെന്നൈയിൻ തോൽപ്പിച്ചിരുന്നു.

ആദ്യ കളിയിൽ എടികെ മോഹൻ ബഗാനോട്‌ തോറ്റ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ കളിയിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനോട്‌ സമനില വഴങ്ങി. അവസാനനിമിഷം രണ്ട്‌ ഗോൾ വഴങ്ങി ജയം തുലയ്‌ക്കുകയായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പരിശീലകൻ കിബു വികുനയുടെ പ്രതികരണം. രണ്ട്‌ കളിയിലും രണ്ടാംപകുതിയിലായിരുന്നു ഗോൾ വഴങ്ങിയത്‌.

നോർത്ത്‌ ഈസ്‌റ്റിനെതിരെ അവസരങ്ങൾ ഒരുക്കുന്നിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പരാജയപ്പെട്ടു. സെർജിയോ സിഡോഞ്ചയാണ്‌ പ്രധാന താരം. മധ്യനിരയിൽ സിഡോഞ്ച തിളങ്ങിയാൽ ബ്ലാസ്‌റ്റേഴ്‌സിന്‌ കുതിക്കാനാകും. അതേസമയം, സഹൽ അബ്‌ദുൾ സമദ്‌ ഇന്നും ഇറങ്ങാൻ ഇടയില്ല.

പ്രതിരോധത്തിൽ കോസ്‌റ്റ നമിയോൻസു–-ബകാറി കോനെ സഖ്യം ആദ്യ കളിയിൽ നല്ല പ്രകടനം പുറത്തെടുത്തെങ്കിലും നോർത്ത്‌ ഈസ്‌റ്റിനെതിരെ അവസാനഘട്ടത്തിൽ മങ്ങി. മുന്നേറ്റത്തിൽ ഗാരി ഹൂപ്പറിൽനിന്ന്‌ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്‌.
ചെന്നൈയിൻ പരിശീലകൻ സാബ ലാസ്‌ലോ പ്രതീക്ഷയിലാണ്‌. റാഫേൽ ക്രിവെല്ലറോ, അനിരുദ്ധ്‌ ഥാപ്പ എന്നിവരുൾപ്പെട്ട മധ്യനിരയാണ്‌ ചെന്നൈയിനിന്റെ കരുത്ത്‌. മുന്നേറ്റത്തിൽ ഇസ്‌മയിൽ ഗൊൺകാൽവെസും ഉണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top