പിഴവ് മാറ്റുമോ ബ്ലാസ്‌റ്റേഴ്‌സ് ; ഇന്ന് ബംഗളൂരുവിനോട്
ബംഗളൂരു
ഐഎസ്‌എൽ ഫുട്‌ബോളിൽ നിലയില്ലാക്കയത്തിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ബംഗളൂരു എഫ്‌സിയുടെ വെല്ലുവിളി. ബംഗളൂരുവിലാണ് മത്സരം. കൊച്ചിയിൽ എഫ്‌സി ഗോവയോട് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് എതിർതട്ടകത്തിൽ ഇറങ്ങുന്നത്.
ബംഗളൂരു രണ്ടാംസ്ഥാനത്താണ്. 10 കളിയിൽ 20 പോയിന്റ്. ആറു ജയമാണ്. സ്വന്തം തട്ടകത്തിലാണ് അഞ്ചു ജയവും. പത്താമതുള്ള ബ്ലാസ്‌റ്റേഴ്‌സിന് 10 കളിയിൽ 11 പോയിന്റുമാത്രം. ആകെ മൂന്നു ജയംമാത്രം. അവസാന അഞ്ചു കളിയിൽ നാലിലും തോൽവി. ബംഗളൂരുവിനോട് കൊച്ചിയിൽ തോൽവിയായിരുന്നു മിക്കേൽ സ്‌റ്റാറേയുടെ സംഘത്തിന്. ഗോൾ കീപ്പർമാരുടെ പിഴവാണ് ബ്ലാസ്‌റ്റേഴ്‌സിനെ വലയ്‌ക്കുന്നത്. മുൻനിരയിൽ കിട്ടിയ അവസരങ്ങൾ മുതലാക്കാനും കഴിയുന്നില്ല.
0 comments