11 September Wednesday

ഐഎസ്എല്‍: ബെംഗളൂരുവിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് (2-1)

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ ഐഎസ്‌എൽ ഫുട്‌ബോൾ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഡാനിഷ്‌ ഫറൂഖിയും (വലത്ത്‌) ബംഗളൂരു എഫ്‌സിയുടെ രോഹിത്‌ കുമാറും പന്തിനായുള്ള പോരാട്ടത്തിൽ ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

കൊച്ചി> 2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ്  ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ലക്ഷ്യം കണ്ടപ്പോള്‍ കെസിയ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. കര്‍ട്ടിസ് മെയ്ന്‍ ബെംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടി.
 
മത്സരം തുടങ്ങിയപ്പോള്‍ തന്നെ മഴ തകര്‍ത്തുപെയ്തു. പക്ഷേ കൊച്ചിയിലെ മഞ്ഞപ്പടയുടെ ആവേശത്തെ തളര്‍ത്താന്‍ മഴയ്ക്ക് പോലും സാധിച്ചില്ല. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ടു. ബെംഗളൂരുവിനെക്കാളും ആധിപത്യം ആദ്യ പകുതിയില്‍ പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ആ തോല്‍വിയ്ക്കുള്ള മധുരപ്രതികാരമായി ഈ വിജയം.



 

 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top