07 February Tuesday
ശക്തമായ നടപടി

ഐഎസ്എൽ; ഗ്രൗണ്ടിൽ അതിക്രമിച്ചു കയറുന്നവർക്ക്‌ അഞ്ച് ലക്ഷം രൂപ പിഴയും വിലക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

കൊച്ചി > കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളിൽ സുരക്ഷാ വലയം തകർത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പടെ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ക്ലബ്.ഇനിയുള്ള മത്സരങ്ങളിൽ താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുന്ന ആരാധകരെ കാത്തിരിക്കുന്ന കടുത്ത നടപടികളാണ്.

അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിലേക്ക് വിലക്കും ഏർപ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ അറിയിച്ചു. ബെംഗളൂരു എഫ്‌സിക്കെതിരെ ഞായറാഴ്‌ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top