02 December Monday

ഈസ്റ്റ്‌ ബംഗാൾ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊൽക്കത്ത> മുപ്പതാംമിനിറ്റിൽ ഒമ്പതുപേരായി ചുരുങ്ങിയിട്ടും ഈസ്റ്റ്‌ ബംഗാൾ തോൽക്കാതെ രക്ഷപ്പെട്ടു. ഐഎസ്‌എൽ ഫുട്‌ബോളിൽ നാട്ടുകാരായ മുഹമ്മദൻസിനോട്‌ ഗോളില്ലാ സമനില വഴങ്ങി. 29–-ാംമിനിറ്റിൽ നന്ദകുമാറും തൊട്ടടുത്ത മിനിറ്റിൽ മഹേഷ്‌ സിങ്ങും ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതോടെ ഈസ്റ്റ്‌ ബംഗാൾ വിറച്ചിരുന്നു. ഏഴു കളി പൂർത്തിയാക്കിയപ്പോൾ ആദ്യജയത്തിന്‌ ഇനിയും കാത്തിരിക്കണം ഈസ്‌റ്റ്‌ ബംഗാൾ. കഴിഞ്ഞ ആറിലും തോൽവിയായിരുന്നു. സമനിലയിലൂടെ കിട്ടിയ ഒറ്റ പോയിന്റുമായി അവസാന സ്ഥാനത്താണ്‌ (13). അഞ്ച്‌ പോയിന്റുമായി തൊട്ടുമുകളിലാണ്‌ മുഹമ്മദൻസ്‌.

മറ്റൊരു മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയും മുംബൈ സിറ്റിയും ഓരോ ഗോളടിച്ച്‌ പിരിഞ്ഞു. റയാൻ എഡ്വേർഡ്‌സിലൂടെ ചെന്നൈയിനായിരുന്നു ലീഡെടുത്തത്‌. നതാൻ അഷർ റോഡ്രിഗസ്‌ മുംബൈക്കായി മടക്കി. നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ 2–-2ന്‌ ഒന്നാമതുള്ള ബംഗളൂരു എഫ്‌സിയെ തളച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top