21 January Friday

പെനൽറ്റിയിലൂടെ ചെന്നൈയിൻ എഫ്‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


ബംബോലിം
രണ്ടാംപകുതിയിൽ ലഭിച്ച പെനൽറ്റി ആനുകൂല്യത്തിൽ ഹൈദരാബാദ്‌ എഫ്‌സിയെ ഒറ്റഗോളിന്‌ മറികടന്ന്‌ ചെന്നൈയിൻ എഫ്‌സി. ഐഎസ്‌എൽ ഫുട്‌ബോളിൽ വ്ലാഗിമിർ കൊമാന്റെ പെനൽറ്റി ഗോളിലാണ്‌ മുൻചാമ്പ്യൻമാർ ജയം കുറിച്ചത്‌. ഇരുടീമുകൾക്കും സീസണിലെ ആദ്യ കളിയായിരുന്നു. 66–-ാം മിനിറ്റിലായിരുന്നു വിജയഗോൾ. ചെന്നൈയിൻ ക്യാപ്‌റ്റൻ അനിരുഥ്‌ ഥാപ്പയെ ഹിതേഷ്‌ ശർമ ബോക്‌സിൽ വീഴ്‌ത്തി. കിക്കെടുത്ത കൊമാന്‌ പിഴച്ചില്ല.
ഇന്ന്‌ ഒഡിഷ എഫ്‌സി ബംഗളൂരു എഫ്‌സിയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top