28 November Saturday

വമ്പൊടിഞ്ഞ്‌ മുംബൈ ; നോർത്ത്‌ ഈസ്‌റ്റ്‌ ഒരു ഗോളിന്‌ വീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

image credit indiansuperleague.com

ഫത്തോർദ
വമ്പോടെ എത്തിയ മുംബൈ സിറ്റി എഫ്‌സിക്ക്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിന്റെ ഷോക്ക്‌. ഐഎസ്‌എൽ രണ്ടാം കളിയിൽ നോർത്ത്‌ ഈസ്‌റ്റ്‌ ഒരു ഗോളിന്‌ മുംബൈയെ വീഴ്‌ത്തി. പെനൽറ്റിയിലൂടെ ക്വെസി അപ്പിയ നോർത്ത്‌ ഈസ്‌റ്റിന്റെ വിജയഗോൾ നേടി.

വന്പൻ താരങ്ങൾ അടങ്ങിയ മുംബൈ സിറ്റിയെ മികച്ച പ്രതിരോധക്കളി കൊണ്ട്‌ നോർത്ത്‌ ഈസ്‌റ്റ്‌ തളർത്തുകയായിരുന്നു. ഇതിനിടെ മധ്യനിര താരം അഹമ്മദ്‌ ജൗഹു ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ മുംബൈക്ക്‌ കനത്ത തിരിച്ചടിയായി.

രണ്ടാംപകുതിയുടെ തുടക്കത്തിൽ നോർത്ത്‌ ഈസ്‌റ്റ്‌ മുന്നിലെത്തി. മുംബൈ താരം റോളിൻ ബോർജസ്‌ പന്ത്‌ കൈകൊണ്ട്‌ തൊട്ടതിന്‌  നോർത്ത്‌ ഈസ്‌റ്റിന്‌ പെനൽറ്റി കിട്ടി. അപ്പിയ കിക്ക്‌ വലയിലെത്തിച്ചു. ഇന്ന്‌ എഫ്‌സി ഗോവ–-ബംഗളൂരു എഫ്‌സി പോരാട്ടമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top