ധാക്ക > ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടി ഇഷാൻ കിഷൻ. 126 പന്തുകളിൽ നിന്നാണ് കിഷന്റെ നേട്ടം. ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ്. 9 സിക്സും 23 ഫോറും സഹിതമാണ് നേട്ടം. പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച് കിഷൻ പുറത്തായി.
സച്ചിൻ തെണ്ടുൽക്കർ, വീരേന്ദ്രൻ സേവാഗ്, രോഹിത് ശർമ്മ എന്നിവരാണ് മുൻപ് ഇരട്ടസെഞ്ചുറി തികച്ച ഇന്ത്യൻ താരങ്ങൾ. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ, വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്ൽ, പാകിസ്ഥാന്റെ ഫഖർ സമാൻ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ. രോഹിത് ശർമ്മയ്ക്ക് മാത്രമാണ് ഒന്നിൽ കൂടുതൽ ഇരട്ടസെഞ്ചുറിയുള്ളത്. മൂന്ന് തവണ രോഹിത് ഇരുന്നൂറ് കടന്നു.
രണ്ട് മത്സരങ്ങൾ തോറ്റ് പരമ്പര നഷ്ടമായെങ്കിലും ആശ്വാസജയം തേടി ഇറങ്ങിയ ഇന്ത്യ മികച്ച നിലയിലാണ്. 37 ഓവർ പിന്നിടുമ്പോൾ സ്കോർ 310 കടന്നിട്ടുണ്ട്. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ശിഖർ ധവാൻ 3 റൺസെടുത്ത് പുറത്തായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..