13 October Sunday

സെഞ്ചുറിയുമായി സർഫറാസ് ഖാൻ; ഇറാനി കപ്പിൽ മുംബൈ കൂറ്റൻ സ്‌കോറിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ലഖ്‌നൗ> ഇറാനി കപ്പ്‌ ക്രിക്കറ്റിൽ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കെതിരെ മുംബൈ കൂറ്റൻ സ്കോറിലേക്ക്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സെഞ്ചുറി പ്രകടനമാണ് മുംബൈ സ്കോർ ഉയർത്തിയത്. നിലവിൽ 416/6 എന്ന നിലയിലാണ് മുംബൈ.

നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 237 റൺസുമായി രണ്ടാംദിനം കളി ആരംഭിച്ച മുംബൈയ്ക്ക് ക്യാപ്റ്റൻ അജിൻക്യ രഹാനെയെ (97) തുടക്കത്തിലെ നഷ്ടമായി. പിന്നീട് സർഫറാസ് ഖാൻ ടീമിനെ നയിക്കുകയായിരുന്നു. 220 പന്തിൽ നിന്ന് 164 റൺസുമായി സർഫറാസ്‌ ഖാൻ ക്രീസിൽ തുടരുന്നു. 89 പന്തിൽ 41 റൺസുമായി  തനുഷ് കൊടിയാൻ കൂട്ടിനുണ്ട്. റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കായി പേസർ മുകേഷ്‌ കുമാർ നാലു വിക്കറ്റും  യഷ് ദയാല്‍ രണ്ടു വിക്കറ്റും വീഴ്‌ത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top