18 May Tuesday

ധവാന്റെ ബാറ്റിൽ ഡൽഹി

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

Photo Credit: IPL Facebook Page

മുംബെെ > ശിഖർ ധവാന്റെ ബാറ്റിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. 49 പന്തിൽ 92 റണ്ണടിച്ച ഓപ്പണറുടെ മിടുക്കിൽ ഡൽഹി പഞ്ചാബ്‌ കിങ്‌സിനെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി. പഞ്ചാബ്‌ ഉയർത്തിയ 196 റൺ വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കേ ഡൽഹി മറികടന്നു. സ്‌കോർ: പഞ്ചാബ്‌ 4–-195, ഡൽഹി 4–-198 (18.2).

ഓപ്പണിങ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർത്ത 122 റണ്ണാണ്‌ പഞ്ചാബിന്‌ മികച്ച സ്‌കോർ ഒരുക്കിയത്‌. രാഹുൽ 51 പന്തിൽ 61 റണ്ണടിച്ചു.  മായങ്ക് 36 പന്തിൽ 69 റൺ നേടി. മറുപടിയിൽ ധവാനുമുമ്പിൽ പഞ്ചാബ്‌ ബൗളർമാർ കീഴടങ്ങി. രണ്ട്‌ സിക്‌സറും 13 ബൗണ്ടറികളും സഹിതമാണ്‌  92 റൺ നേടിയത്‌. പൃഥ്വി ഷാ  32 റണ്ണും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top