22 October Thursday

തീപ്പൊരി സഞ്‌ജു, ഇടിവെട്ട്‌ ടെവാട്ട്യാ; രാജസ്ഥാന്‌ റോയൽ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

ഷാർജ > ഷാർജയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സിക്‌സർ മഴ പെയ്‌തു. പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച് തകർത്തടിച്ച ആവേശപ്പോരാട്ടത്തിൽ ഒടുവിൽ വിജയം രാജസ്ഥാനൊപ്പം. മത്സരത്തിൽ ഏറിയ പങ്കും ചിത്രത്തിൽ പോലുമില്ലാതിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിൽ രാഹുൽ ടെവാട്ടിയയുടെ കടന്നാക്രമണമാണ് വിജയത്തിലേക്ക് കൈപിടിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചുറിയുമായി രാജസ്ഥാൻ ഇന്നിങ്സിന് അടിസ്ഥാനമിട്ട മലയാളി താരം സഞ്ജു സാംസൺ, ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് ടീമിന്റെ യഥാർഥ വിജയശിൽപികൾ. സഞ്ജുവിന്റെ നിർണായക വിക്കറ്റും നിർണായക ഘട്ടത്തിൽ റോബിൻ ഉത്തപ്പയുടെ വിക്കറ്റുമെടുത്ത മുഹമ്മദ് ഷമിയെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി സമ്മർദ്ദമയച്ച ജോഫ്ര ആർച്ചറും നിർണായക സംഭാവന നൽകി. ഒടുവിൽ, നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടി ടോം കറൻ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിർത്തിയാണ് രാജസ്ഥാൻ മറികടന്നത്.

42 പന്തിൽ നാലു ഫോറും ഏഴു സിക്‌സും സഹിതം 85 റൺസെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ഇതിനിടെ സഞ്ജു ഐപിഎലിൽ 100 സിക്‌സും പിന്നിട്ടു. സ്റ്റീവ് സമിത്ത് 27 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്തു. ടെവാട്ടിയ 31 പന്തിൽ ഏഴു പടുകൂറ്റൻ സിക്‌സറുകൾ സഹിതം 53 റൺസെടുത്തു. ഇതിൽ ഷെൽഡൺ കോട്രലിന്റെ ഒരു ഓവറിൽ നേടിയ അഞ്ച് സിക്‌സറുകളും ഉൾപ്പെടന്നു. ജോഫ്ര ആർച്ചർ മൂന്നു പന്തിൽ 13 രൺസോടെയും ടോം കറൻ ഒരു പന്തിൽ നാലു റൺസോടെയും പുറത്താകാതെ നിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top