ലഖ്‌നൗ> ഇംഗ്ലീഷ് പേസർ മാർക്ക് വുഡ് അഞ്ച് വിക്കറ്റെടുത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ആദ്യ ജയമൊരുക്കി. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെ 50 റണ്ണിന് തോൽപ്പിച്ചു. സ്‌കോർ: ലഖ്‌നൗ 6–-193, ഡൽഹി 9–-143.
നാല് ഓവറിൽ 14 റൺ വഴങ്ങിയാണ് വുഡിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഡൽഹി ക്യാപ്‌റ്റൻ ഡേവിഡ് വാർണർ മാത്രമാണ് (48 പന്തിൽ 50) പൊരുതിയത്. വിൻഡീസ് ഓൾറൗണ്ടർ കൈൽ മയേഴ്‌സിന്റെ തകർപ്പൻ പ്രകടനമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ നൽകിയത്. ഓപ്പണറായ മയേഴ്‌സ് 38 പന്തിൽ 73 റണ്ണെടുത്തു. അതിൽ ഏഴ് സിക്‌സറും രണ്ട് ഫോറുമുണ്ടായിരുന്നു.
ക്യാപ്‌റ്റനും ഓപ്പണറുമായ കെ എൽ രാഹുൽ എട്ട് റണ്ണിന് പുറത്തായി. നിക്കോളാസ് പുരാൻ 21 പന്തിൽ 36 റണ്ണടിച്ച് സ്‌കോർ ഉയർത്തി. ആയുഷ് ബദനി രണ്ട് സിക്‌സറും ഒരു ഫോറും അടക്കം ഏഴ് പന്തിൽ 18 റൺ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..