അഹമ്മദാബാദ്
മഴകാരണം മുടങ്ങിയ ഐപിഎൽ ക്രിക്കറ്റ് ഫൈനൽ പകരംദിനമായ ഇന്ന്. അഹമ്മദാബാദിൽ രാത്രി ഏഴരയ്--ക്കാണ് ഗുജറാത്ത് ടെെറ്റൻസ്–ചെന്നെെ സൂപ്പർ കിങ്സ് കിരീടപ്പോരാട്ടം.
ഞായറാഴ്ച്ച കനത്ത മഴകാരണം കളി ഉപേക്ഷിക്കുകയായിരുന്നു. ഫൈനലിന് പകരംദിനം (റിസർവ് ദിനം) ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ടുമുതൽ തുടങ്ങിയ മഴ ഇടയ്‌ക്ക് ശമിച്ചെങ്കിലും വീണ്ടും ശക്തമായി എത്തുകയായിരുന്നു. ടോസ് പോലും ഇടാനായില്ല. നാലുതവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും തുടർച്ചയായ രണ്ടാംകിരീടം ലക്ഷ്യമിടുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള കലാശപ്പോര് കാണാൻ ആളുകൾ ഒഴുകിയെത്തിയിരുന്നു. എന്നാൽ, നിരാശയായിരുന്നു ഫലം. മുംബൈ ഇന്ത്യൻസുമായുള്ള എലിമിനേറ്റർ മത്സരം മഴകാരണം വൈകിയായിരുന്നു തുടങ്ങിയത്.
ഹാർദിക് പാണ്ഡ്യക്കുകീഴിൽ തുടർച്ചയായ രണ്ടാം സീസണിലും ഗുജറാത്ത് മിന്നുന്ന കുതിപ്പാണ് നടത്തിയത്. അഞ്ച് കളി മാത്രമാണ് തോറ്റത്. 11 എണ്ണത്തിൽ ജയിച്ചു. ബാറ്റർമാരുടെ പട്ടികയിലും വിക്കറ്റ് വേട്ടക്കാരിലും ഗുജറാത്ത് താരങ്ങൾ ആദ്യസ്ഥാനത്തെത്തി. 851 റണ്ണെടുത്ത ശുഭ്‌മാൻ ഗില്ലാണ് ബാറ്റിങ് ഹീറോ. ബൗളർമാരിൽ മുഹമ്മദ് ഷമിയും റഷീദ് ഖാനും തിളങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..