04 June Sunday

സഞ്‌ജുവിന്റെ രാജസ്ഥാൻ , ആറടിക്കാൻ 
മുംബൈ , സൂപ്പറാവാൻ ലഖ്‌നൗ , മിന്നാൻ 
കൊൽക്കത്ത ; ഐപിഎൽ ക്രിക്കറ്റ്‌ 31ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ഐപിഎൽ ക്രിക്കറ്റ്‌ 16–-ാംസീസൺ 31ന്‌ തുടങ്ങും. 10 ടീമുകൾ അണിനിരക്കുന്ന 
 ടൂർണമെന്റിനുള്ള ടീമുകളെ പരിചയപ്പെടുത്തുന്നു

മുംബെെ ഇന്ത്യൻസ്

ആറടിക്കാൻ 
മുംബൈ

അഞ്ചുതവണയാണ്‌ രോഹിത്‌ ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്‌ ഐപിഎൽ ക്രിക്കറ്റ്‌ കിരീടം നേടിയത്‌. കഴിഞ്ഞതവണ പ്രകടനം ദയനീയമായിരുന്നു. 14 കളിയിൽ നാല്‌ ജയംമാത്രം. എട്ട്‌ പോയിന്റോടെ അവസാനസ്ഥാനം. രണ്ട്‌ പ്രമുഖതാരങ്ങൾക്ക്‌ പരിക്കേറ്റത്‌ തിരിച്ചടിയാണ്‌. പേസർമാരായ ജസ്‌പ്രീത്‌ ബുമ്രയും ജൈ റിച്ചാർഡ്‌സണും പുറത്തായി. സച്ചിൻ ടെണ്ടുൽക്കറിന്റെ മകനായ പേസർ അർജുൻ ടെണ്ടുൽക്കർ ബുമ്രയ്ക്കുപകരം എത്തി. ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയ്‌ക്കാണ്‌ (17.5 കോടി) ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ സ്വന്തമാക്കിയത്‌. കഴിഞ്ഞവർഷം പരിക്കുമൂലം പുറത്തിരുന്ന പേസർ ജോഫ്ര ആർച്ചെർ തിരിച്ചെത്തും. മലയാളിയായ വിഷ്‌ണു വിനോദ്‌ ടീമിലുണ്ട്‌.

ക്യാപ്‌റ്റൻ: രോഹിത്‌ ശർമ
കോച്ച്‌: മാർക് ബൗച്ചർ
പ്രമുഖർ: രോഹിത്‌ ശർമ (16 കോടി), ഇഷാൻ കിഷൻ (15.25 കോടി), സൂര്യകുമാർ യാദവ്‌ (6 കോടി), ജോഫ്ര ആർച്ചെർ (8 കോടി), കാമറൂൺ ഗ്രീൻ (17.5 കോടി), തിലക്‌ വർമ (1.7 കോടി).


ലഖ്നൗ സൂപ്പർ ജയന്റ്സ്

സൂപ്പറാവാൻ ലഖ്‌നൗ

കഴിഞ്ഞതവണ അരങ്ങേറ്റത്തിൽ പ്ലേഓഫിലെത്തിയ ആത്മവിശ്വാസത്തിലാണ്‌ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌. കെ എൽ രാഹുൽ നയിക്കുന്ന ടീമിൽ കൂറ്റനടിക്കാരായ വിദേശികളുണ്ട്‌.

ക്യാപ്‌റ്റൻ: കെ എൽ രാഹുൽ
കോച്ച്‌: ആൻഡി ഫ്ളവർ
പ്രമുഖർ: ക്വിന്റൺ ഡി കോക്ക്‌ (6.75 കോടി), മാർകസ്‌ സ്‌റ്റോയിനിസ്‌ (11 കോടി), രവി ബിഷ്‌ണോയ്‌ (4 കോടി), ദീപക്‌ ഹൂഡ (5.75 കോടി), ക്രുണാൽ പാണ്ഡ്യ (8.25 കോടി), ആവേശ്‌ഖാൻ (10 കോടി), മാർക്ക്‌വുഡ്‌ (7.5 കോടി), നിക്കോളാസ്‌ പുരാൻ (16 കോടി), ജയ്‌ദേവ്‌ ഉനദ്‌ഘട്ട്‌ (50 ലക്ഷം).

 

രാജസ്ഥാൻ റോയൽസ്

സഞ്‌ജുവിന്റെ രാജസ്ഥാൻ

കഴിഞ്ഞതവണ റണ്ണറപ്പായ ആത്മവിശ്വാസത്തിലാണ്‌ ക്യാപ്‌റ്റൻ സഞ്‌ജു സാംസണും രാജസ്ഥാൻ റോയൽസ്‌ ടീമും. 2008ൽ ആദ്യ ഐപിഎൽ ചാമ്പ്യൻമാരായശേഷം വലിയനേട്ടം കഴിഞ്ഞതവണയാണ്‌. തകർപ്പൻ ടീമാണ്‌ ഇക്കുറിയും. ബാറ്റിലും ബോളിലും ട്വന്റി20യിലെ കേമന്മാരാണ്‌. മലയാളികളായ കെ എം ആസിഫും പി അബ്‌ദുൽ ബാസിതും ടീമിലുണ്ട്‌.

ക്യാപ്‌റ്റൻ: സഞ്‌ജു സാംസൺ
കോച്ച്‌: കുമാർ സംഗക്കാര
പ്രമുഖർ: സഞ്‌ജു സാംസൺ (14 കോടി), ജോസ്‌ ബട്‌ലർ (10 കോടി), ജോ റൂട്ട്‌ (1 കോടി), യശസ്വി ജയ്‌സ്വാൾ (4 കോടി), ആർ അശ്വിൻ (5 കോടി), ട്രെന്റ്‌ ബോൾട്ട്‌ (8 കോടി), ഷിംറോൺ ഹെറ്റ്‌മെയർ (8.5 കോടി), ദേവദത്ത്‌ പടിക്കൽ (7.75 കോടി), റിയാൻ പരാഗ്‌ (3.8 കോടി), യുശ്‌വേന്ദ്ര ചഹാൽ (6.5 കോടി), ജാസൻൺ ഹോൾഡർ (5.75 കോടി), ആദം സാമ്പ (1.5 കോടി).


കൊൽക്കത്ത നെെറ്റ് റൈഡേഴ്സ്

മിന്നാൻ 
കൊൽക്കത്ത

പരിക്കേറ്റ ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർക്ക്‌ പകരക്കാരനെ കണ്ടെത്താൻ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ വൈകി. ഒടുവിൽ നിതീഷ്‌ റാണയ്‌ക്ക്‌ താൽക്കാലിക ചുമതല നൽകാൻ തീരുമാനിച്ചു. 22 അംഗ ടീമിൽ 14 ഇന്ത്യക്കാരുണ്ട്‌. 2012ലും 2014ലും ചാമ്പ്യന്മാരാണ്‌. 2021ൽ റണ്ണറപ്പായിരുന്നു. കഴിഞ്ഞ സീസണിൽ പ്രകടനം മോശമായി. 14 കളിയിൽ ആറ്‌ ജയംമാത്രം. 12 പോയിന്റുമായി ഏഴാംസ്ഥാനം. വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസെലാണ് കരുത്തൻ. ഒപ്പം ഇന്ത്യൻ താരം വെങ്കിടേഷ് അയ്യറിലും കൊൽക്കത്ത പ്രതീക്ഷ വയ്--ക്കുന്നു.

ക്യാപ്‌റ്റൻ: നിതീഷ്‌ റാണ
കോച്ച്‌: ചന്ദ്രകാന്ത്‌ പണ്ഡിറ്റ്‌
പ്രമുഖർ: നിതീഷ്‌ റാണ (8 കോടി), ആന്ദ്രേ റസെൽ (12 കോടി), ശാർദൂൽ ഠാക്കൂർ (10 കോടി), സുനിൽ നരെയ്‌ൻ (6 കോടി), വെങ്കിടേഷ്‌ അയ്യർ (8 കോടി), ഉമേഷ്‌ യാദവ്‌ (2 കോടി), ടിം സൗത്തി (1.5 കോടി), ഷാകിബ്‌ അൽ ഹസ്സൻ (1.5 കോടി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top