22 April Monday

ബാംഗ്ലൂർ 70 റണ്ണിന്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

ചെന്നൈ> ഐപിഎൽ പന്ത്രണ്ടാംപതിപ്പിലെ ഉദ‌്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ‌്സ‌് ബാംഗ്ലൂരിന‌് ബാറ്റിങ‌് തകർച്ച. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ‌്സിനെതിരെ ബാംഗ്ലൂർ 70 റണ്ണിന‌് പുറത്തായി.ടോസ‌് നഷ്ടപ്പെട്ട‌് ബാറ്റ‌് ചെയ്യാനിറങ്ങിയ ബാംഗ്ലൂർ തുടക്കത്തിലേ തകർന്നു. സ‌്പിന്നർമാർക്ക‌് നല്ല പിന്തുണ കിട്ടിയ പിച്ചിൽ 17.1 ഓവറിൽ ബാംഗ്ലൂർ ബാറ്റിങ‌് നിര പുറത്തായി.

35 പന്തിൽ 29 റണ്ണെടുത്ത ഓപ്പണർ പാർഥിവ‌് പട്ടേൽ ആണ‌് ബാംഗ്ലൂരിന്റെ ടോപ‌് സ‌്കോറർ. മറ്റാരും രണ്ടക്കം കണ്ടില്ല. മൂന്ന‌് വീതം വിക്കറ്റെടുത്ത ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും ചെന്നൈ ബൗളിങ‌് നിരയിൽ തിളങ്ങി. രവീന്ദ്ര ജഡേജ രണ്ട‌് വിക്കറ്റെടുത്തു.ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയും പാർഥിവുമാണ‌് ബാംഗ്ലൂരിനായി ബാറ്റിങ‌് ആരംഭിച്ചത‌്. തുടക്കത്തിലേ കോഹ‌്‌ലി പരിഭ്രമിച്ചു. 12 പന്തിൽ ആറ‌് റൺ മാത്രമെടുത്ത കോഹ‌്‌ലി ഹർഭജന്റെ പന്തിൽ ജഡേജയ‌്ക്ക‌് പിടികൊടുത്ത‌് മടങ്ങി. മൊയീൻ അലിയെയും (8) ഹർഭജൻതന്നെ  മടക്കി.

തുടർന്ന‌് എ ബി ഡി വില്ലിയേഴ‌്സിലായി ബാംഗ്ലൂരിന്റെ പ്രതീക്ഷ. പക്ഷേ, ഈ മുൻ ദക്ഷിണാഫ്രിക്കൻ താരത്തിനും പിടിച്ചുനിൽക്കാനായില്ല. ഹർഭജൻ ഡി വില്ലിയേഴ‌്സിനെ (9) ജഡേജയുടെ കൈകളിലെത്തിച്ചു. വെസ‌്റ്റിൻഡീസിന്റെ കൂറ്റനടിക്കാരൻ ഷിംറോൺ ഹെറ്റ‌്മെയർ റണ്ണെടുക്കുംമുമ്പ‌് സുരേഷ‌് റെയ‌്നയുടെ ഏറിൽ റണ്ണൗട്ടായതോടെ ബാംഗ്ലൂർ തകർന്നു.ഇന്ന‌് രണ്ട‌് മത്സരങ്ങളാണ‌്. ആദ്യകളിയിൽ കൊൽക്കത്ത നൈറ്റ‌് റൈഡേഴ‌്സ‌് സൺറൈസേഴ‌്സ‌് ഹൈദരാബാദിനെ നേരിടും. മറ്റൊരു മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ‌് മുംബൈ ഇന്ത്യൻസിനെ നേരിടും.


പ്രധാന വാർത്തകൾ
 Top