13 May Thursday

ഐപിഎൽ : എറിഞ്ഞ് നേടി മുംബെെ

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021


ചെന്നെെ
ഐപിഎൽ ക്രിക്കറ്റിൽ ചാമ്പ്യൻമാരായ മുംബെെ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം.  സൺറൈസേഴ്സ് ഹെെദരാബാദിനെ 13 റണ്ണിന് കീഴടക്കി. കൃത്യതയാർന്ന  ബൗളിങ്ങും മികച്ച ഫീൽഡിങ്ങുമാണ് വിജയമൊരുക്കിയത്.  ഹെെദരാബാദിന്റെ  മൂന്നാം തോൽവിയാണിത്.

സ്കോർ:  മുംബെെ 5–150, ഹെെദരാബാദ് 137(19.4).

ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഹെെദരാബാദിന്റെ മറ്റ് കളിക്കാർക്കായില്ല. ഇരുവരും ചേർന്ന് 67 റണ്ണടിച്ചു. അടുത്ത 70 റണ്ണെടുത്തപ്പോഴേക്കും പത്ത് വിക്കറ്റും നഷ്ടമായി. 36 റണ്ണെടുത്ത വാർണറെ ഹർദിക് പാണ്ഡ്യ റണ്ണൗട്ടാക്കിയത് നിർണായകമായി. ബെയർസ്റ്റോ 22 പന്തിൽ 43 റണ്ണെടുത്തു. വിജയ് ശങ്കർ 25 പന്തിൽ 28 റണ്ണുമായി പൊരുതിയെങ്കിലും മുബെെ ബൗളർമാർ കളം ഭരിച്ചു. ട്രെന്റ് ബോൾട്ടും രാഹുൽ ചഹാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹെെദരാബാദിന്റെ ഏഴ് ബാറ്റ്സ്മാന്മാർക്ക് ഇരട്ടസംഖ്യ കണ്ടെത്താനായില്ല.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ  മുംബെെയ്ക്ക് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും(40) രോഹിത് ശർമയും(32) മികച്ച തുടക്കം നൽകി. കീറൻ പൊള്ളാർഡ് 22 പന്തിൽ 35 റണ്ണെടുത്തു. സൂര്യകുമാർ യാദവിനും (10) ഇഷാൻ കിഷനും (12) ഹാർദിക് പാണ്ഡ്യക്കും (7) തിളങ്ങാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top