28 November Saturday

‘റോയലായി’ രാജസ്ഥാൻ ; പഞ്ചാബിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


അബുദാബി
കിങ്‌സ്‌ ഇലവൻ പഞ്ചാബിന്റെ വിജയയാത്ര രാജസ്ഥാൻ റോയൽസ്‌ അവസാനിപ്പിച്ചു. തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടെത്തിയ പഞ്ചാബിനെ രാജസ്ഥാൻ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. പ്ലേ ഓഫിലേക്കുള്ള പോരാട്ടത്തിൽ സ്റ്റീവ്‌ സ്‌മിത്തിന്റെ സംഘവും സജീവമായി. പഞ്ചാബ്‌, രാജസ്ഥാൻ, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് എന്നിവർക്ക്‌ 13 മത്സരങ്ങളിൽ 12 പോയിന്റായി.

ക്രിസ്‌ ഗെയ്‌ലിന്റെ (63 പന്തിൽ 99) തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ്‌ കുറിച്ച 186 റൺ വിജയലക്ഷ്യത്തിലേക്ക്‌ അനായാസമായിരുന്നു രാജസ്ഥാന്റെ ബാറ്റിങ്‌. ബെൻ സ്‌റ്റോക്‌സ്‌ (26 പന്തിൽ 50), റോബിൻ ഉത്തപ്പ (23 പന്തിൽ 30), സഞ്ജു സാംസൺ (25 പന്തിൽ 48) എന്നിവരെല്ലാം മികച്ചുനിന്നു.

സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. മൂന്ന്‌ സിക്‌സറും നാല്‌ ബൗണ്ടറിയും മലയാളി താരം നേടി. സ്‌മിത്തും (31*), ബട്‌ലറും (22*) അവസാനിപ്പിച്ചു.

സ്‌കോർ: പഞ്ചാബ്‌  4‐185, രാജസ്ഥാൻ 3‐186.

നേരത്തേ ഗെയ്‌ൽ എട്ട്‌‌ സിക്‌സറും ആറ്‌ ബൗണ്ടറിയും പറത്തി. ട്വന്റി–-20 ക്രിക്കറ്റിൽ 1000 സിക്‌സറടിക്കുന്ന ആദ്യകളിക്കാരനെന്ന നേട്ടവും ഗെയ്‌ൽ സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top