01 October Sunday

ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ ; ഇന്ത്യക്ക്‌ 
വിജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023


ഭുവനേശ്വർ
ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. മംഗോളിയയെ രണ്ട്‌ ഗോളിന്‌ കീഴടക്കി. സഹൽ അബ്‌ദുൽ സമദും ലല്ലിയൻസുവാല ചങ്തെയും ഗോളടിച്ചു. മറ്റൊരു മത്സരത്തിൽ ലെബനൻ 3–-1ന്‌ വനവാട്ടുവിനെ തോൽപ്പിച്ചു.

മംഗോളിയക്കെതിരെ ഇന്ത്യ രണ്ടാംമിനിറ്റിൽതന്നെ ഗോളടിച്ചു. അനിരുദ്ധ്‌ ഥാപ്പയുടെ ക്രോസ്‌ മംഗോളിയൻ ഗോളിക്ക്‌ കൈപ്പിടിയിൽ ഒതുക്കാനായില്ല. ഗോളിയിൽ തട്ടിവന്ന പന്ത്‌ സഹൽ വലയിലാക്കി. 14–-ാംമിനിറ്റിലെ ഗോൾ കോർണർകിക്കിൽനിന്നായിരുന്നു. സന്ദേശ്‌ ജിങ്കന്റെ ഹെഡറിലെ അപകടം പൂർണമായി ഒഴിവാക്കാൻ പ്രതിരോധത്തിനായില്ല. തിങ്ങിനിറഞ്ഞ ബോക്‌സിൽ തക്കംപാർത്തിരുന്ന ചങ്തെ പന്ത്‌ വലയിലേക്കിട്ടു.
ഇന്ത്യ തിങ്കളാഴ്‌ച വനവാട്ടുവിനെ നേരിടും. ലെബനന്‌ മംഗോളിയയാണ്‌ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top