06 October Sunday

വെങ്കലമെഡലുമായി ശ്രീജേഷും സംഘവും ഡൽഹിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ന്യൂഡൽഹി> പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നേടിയ വെങ്കലമെഡലുമായി ഹോക്കിതാരങ്ങൾ ഡൽഹിയിലെത്തി. രാവിലെ 11ഓടെയാണ് മലയാളി താരം പി ആർ ശ്രീജേഷും സംഘവും ഡൽഹി വിമാനത്താവളത്തിലെത്തിയത്.

മലയാളി താരം ശ്രീജേഷിന്റെ കരുത്തിൽ  സ്പെയിനിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടം. ഇതോടെ 52 വർഷത്തിനുശേഷം തുടർച്ചയായ ഒളിമ്പിക്‌സിൽ ഇന്ത്യ മെഡലിൽ മുത്തമിട്ടു. കഴിഞ്ഞതവണ ടോക്യോയിലും വെങ്കലം നേടിയിരുന്നു. 1968, 1972 ഒളിമ്പിക്‌സുകളിലാണ്‌ അവസാനമായി അടുത്തടുത്തായി മെഡൽ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top