Deshabhimani

കണ്ണുംനട്ട്‌ ഹോക്കി ടീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 10:40 PM | 0 min read

പാരിസ്‌
ഒമ്പതാം ഒളിമ്പിക്‌ സ്വർണം ലക്ഷ്യമിട്ട്‌ ഇന്ത്യൻ ഹോക്കി ടീം നാളെ കളത്തിലിറങ്ങും. പാരിസ്‌ ഒളിമ്പിക്‌സിനുശേഷം വിരമിക്കുന്ന ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷിന്‌ സ്വർണമെഡലോടെ യാത്രയയപ്പ്‌ നൽകാനാകും ഇന്ത്യ ശ്രമിക്കുക. ആദ്യകളിയിൽ ന്യൂസിലൻഡാണ്‌ എതിരാളി. മെഡൽ പ്രതീക്ഷയുള്ള ഷൂട്ടിങ്‌, ബോക്‌സിങ്‌, ബാഡ്‌മിന്റൺ ഇനങ്ങളിലും നാളെ മത്സരങ്ങളുണ്ട്‌.

പത്ത്‌ മീറ്റർ എയർ റൈഫിൾ മിക്‌സഡ്‌ യോഗ്യതാ മത്സരം, പുരുഷൻമാരുടെയും വനിതകളുടെയും 10 മീറ്റർ എയർ പിസ്‌റ്റൾ യോഗ്യതാ മത്സരങ്ങൾ എന്നിവയിൽ ഇന്ത്യൻ ഷൂട്ടർമാരുണ്ട്‌. ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ എച്ച്‌ എസ്‌ പ്രണോയിയും ലക്ഷ്യ സെന്നും വനിതകളുടെ സിംഗിൾസിൽ പി വി സിന്ധുവും കളത്തിലിറങ്ങും. പുരുഷൻമാരുടെയും വനിതകളുടെയും ഡബിൾസ്‌ ഗ്രൂപ്പ്‌ഘട്ട മത്സരവും നടക്കും. 

ബോക്‌സിങ്ങിൽ വനിതകളുടെ 54 കിലോ വിഭാഗത്തിൽ പ്രീതി പവാർ ഇറങ്ങും. ടെന്നീസിൽ പുരുഷ സിംഗിൾസ്‌, ഡബിൾസ്‌ മത്സരങ്ങൾ, ടേബിൾ ടെന്നീസ്‌, തുഴച്ചിൽ ഇനങ്ങളിലും ഇന്ത്യയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home