06 October Sunday

ഇന്ത്യ 
മൗറീഷ്യസിനോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ഹൈദരാബാദ്‌
പുതിയ പരിശീലകൻ മനോലോ മാർക്വസിനുകീഴിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ആദ്യ പരീക്ഷണത്തിന്‌. ഇന്റർകോണ്ടിനെന്റൽ കപ്പിൽ മൗറീഷ്യസിനെ നേരിടും. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ കളി. സിറിയയാണ്‌ ടൂർണമെന്റിലെ മൂന്നാമത്തെ ടീം. അടുത്തകളിയിൽ ഇന്ത്യ ഒമ്പതിന്‌ സിറിയയുമായി ഏറ്റുമുട്ടും.

ഇഗർ സ്‌റ്റിമച്ചിനെ പുറത്താക്കിയതിന്‌ പകരമാണ്‌ സ്‌പാനിഷുകാരനായ മനോലോയെ ഇന്ത്യ പുതിയ ചുമതലയേൽപ്പിച്ചത്‌. ഐഎസ്‌എൽ ഫുട്‌ബോളിൽ ഹൈദരാബാദ്‌ എഫ്‌സിയെ ചാമ്പ്യൻമാരാക്കിയ അമ്പത്തഞ്ചുകാരൻ നിലവിൽ എഫ്‌സി ഗോവയുടെ ചുമതലക്കാരനാണ്‌. ഈ സീസൺകൂടി ക്ലബ്ബിൽ തുടരും. അടുത്തവർഷം പൂർണമായും ഇന്ത്യൻ ടീമിന്റെ ചുമതലയേറ്റെടുക്കും. 173–-ാംറാങ്കുകാരായ മൗറീഷ്യസിനെതിരെ മികച്ച ജയമാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. 124–-ാംസ്ഥാനത്താണ്‌ ടീം. മലയാളിതാരം സഹൽ അബ്‌ദുൾ സമദ്‌ ടീമിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top