25 April Thursday

ഏകദിന ക്രിക്കറ്റ‌് ലോകകപ്പ‌് ടീം പ്രഖ്യാപിച്ചു: ദിനേശ് കാര്‍ത്തിക് ടീമില്‍,ഋഷഭ് പന്തും അമ്പാട്ടി റായുഡുവും ഇല്ല

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

മുംബൈ> ഏകദിന ക്രിക്കറ്റ‌് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ വിരാട് കോലി  നയിക്കും. രോഹിത് ശര്‍മയാണ്‌ വൈസ് ക്യാപ്റ്റന്‍.15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി, ഉപനായകൻ രോഹിത‌് ശർമ, ശിഖർ ധവാൻ, മഹേന്ദ്ര സിങ‌് ധോണി, കേദാർ ജാദ‌വ‌്, ഹാർദിക‌് പാണ്ഡ്യ, കുൽദീപ‌് യാദവ‌്,  ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, യുശ‌്‌വേന്ദ്ര ചഹാൽ, ജസ‌്പ്രീത‌് ബുമ്ര, ഭുവനേശ്വർകുമാർ, മുഹമ്മദ‌് ഷമിഎന്നിവരാണ് ടീമില്‍.മെയ‌് 30ന‌് ഇംഗ്ലണ്ടിലാണ‌് ലോകകപ്പ‌് മത്സരങ്ങൾ ആരംഭിക്കുന്നത‌്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.


പ്രധാന വാർത്തകൾ
 Top