22 January Saturday

കിവീസിനെ 372 റൺസിന്‌ തകർത്തു; ടെസ്‌റ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

Photo credit: Twitter/@ICC

മുംബൈ > രണ്ടാം ടെസ്റ്റില്‍ കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (1-0). 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ന്യൂസീലൻഡ്, 56.3 ഓവറിൽ 167 റൺസിന്‌ എല്ലാവരും പുറത്തായി. സ്‌കോര്‍: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേര്‍ഡ്, ന്യൂസീലന്‍ഡ് 62, 167.

അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻഡിന് 27 റൺസ് കൂടിയാണ്‌ ആകെ നേടാനായത്‌. ഇതിനിടയിൽ അഞ്ച്‌ വിക്കറ്റുകളും ഇന്ത്യൻ ബൗളർമാർ പിഴുതു. ഇതിൽ നാല്‌ വിക്കറ്റും ജയന്ത്‌ യാദവ്‌ നേടി. ഒരു വിക്കറ്റ്‌ അശ്വിൻ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top