27 January Monday

വെസ്റ്റിൻഡീസിന്‌ 171 റൺസ്‌ വിജയലക്ഷ്യം; ശിവം ദുബെയ്‌ക്ക്‌ അർധസെഞ്ച്വറി

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

തിരുവനന്തപുരം >  ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിൻഡീസിന്‌ 171 റൺസ്‌ വിജയലക്ഷ്യം. ടോസ്‌ നേടിയ വിൻഡീസ്‌ ക്യാപ്‌റ്റൻ  കീറൺ പൊള്ളാർഡ്‌ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ 30 പന്തിൽ 54 റൺസെടുത്ത യുവതാരം ശിവം ദ്യൂബയാണ്‌ മികച്ച പ്രകടനം കാഴ്‌ച്ചവച്ചത്‌.

11 പന്തില്‍ 11 റണ്‍സെടുത്ത കെ എല്‍ രാഹുലും 18 പന്തിൽ 15 റൺസെടുത്ത രോഹിത് ശർമയും  വിരാട്‌ കൊഹ്‌ലിയും(19), ശ്രേയസ് അയ്യര്‍ (10), ജഡേജയും വലിയ സ്‌കോർ നേടാതെ പുറത്തായപ്പോൾ ഇന്ത്യയ്‌ക്ക്‌ നിശ്ചിത ഓവറിൽ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 170 റൺസ്‌ നേടാനെ സാധിച്ചുള്ളു.

ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി ഹൈദരാബാദിൽ നടന്ന ആദ്യ കളിയിലെ ടീമിൽ മാറ്റമില്ലെന്ന്‌ അറിയിച്ചപ്പോൾ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ  ആരാധകരുടെ ആകാംക്ഷകൾക്ക്‌ വിരാമമായി. കാര്യവട്ടത്തും സഞ്ജു കളിച്ചില്ല.

 ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ ഉശിരൻ ബാറ്റിങ്ങിൽ ഹൈദരാബാദിൽ വിൻഡീസിനെ ആറ്‌ വിക്കറ്റിന്‌ തകർത്ത ഇന്ത്യ പരമ്പര തേടിയാണ്‌ ഗ്രീൻഫീൽഡിൽ ഇറങ്ങുന്നത്‌. ജയിച്ചാൽ മൂന്ന്‌ മത്സര പരമ്പര സ്വന്തമാക്കാം. ആദ്യ കളിയിൽ വിൻഡീസ്‌ ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടന്ന്‌ ജയംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ടീം ഇന്ത്യ. 208 എന്ന വിജയലക്ഷ്യം ക്യാപ്‌റ്റൻ കോഹ്‌ലിയുടെ (50 പന്തിൽ 94*) മികവിൽ എട്ട്‌ പന്തുകൾ ബാക്കിനിൽക്കേയാണ്‌ ഇന്ത്യ മറികടന്നത്‌. ട്വന്റി–20യിലെ ഇന്ത്യൻ ക്യാപ്‌റ്റന്റെ മികച്ച പ്രകടനവുമാണ്‌ ഹൈദരാബാദിൽ പിറന്നത്‌. വെസ്‌റ്റിൻഡീസ്‌ ഗ്രീൻഫീൽഡിൽ ഇറങ്ങുക പരമ്പരയിലേക്ക്‌ തിരിച്ചെത്താനുറച്ചാണ്‌. ജയത്തിൽ കുറഞ്ഞതൊന്നും അവരെ  തൃപ്‌തരാക്കില്ല.
 


പ്രധാന വാർത്തകൾ
 Top