17 January Friday

ട്വന്റി 20 പരമ്പര: ഇന്ത്യയ്‌ക്ക്‌ ബൗളിങ്; സഞ്ജു ടീമില്‍ ഇടംപിടിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ഹൈദരാബാദ് >  വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബൗളിങ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വെസ്റ്റിന്‍ഡീസ്‌ 10.4 ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 102 റൺസ്‌ എടുത്തിട്ടുണ്ട്‌.

 ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചെത്തിയതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന മാറ്റം. മലയാളി താരം സഞ്ജു സാംസൺ ഇത്തവണയും ടീമില്‍ ഇടംപിടിച്ചില്ല.  കെ എല്‍ രാഹുല്‍ ഓപ്പണിങ് സ്ഥാനത്തും ഓള്‍റൗണ്ടറായി ശിവം ദുബെയും എത്തിയതോടെയാണ്‌ സഞ്ജുവിന് ടീമിൽ ഇടംനേടാനാവാതെ പോയത്‌.

ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും ചേരുന്നതോടെ പേസ് നിര ശക്തമാകും. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറുമുണ്ട്. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും കളിക്കും.
 


പ്രധാന വാർത്തകൾ
 Top