മുംബൈ > സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനപരമ്പരയിലും ഇടംനേടി സഞ്ജു സാംസൺ. വെസ്റ്റിൻഡീസുമായുള്ള ഏകദിനപരമ്പരയിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. വിൻഡീസിനെതിരെ നയിച്ച ശിഖർ ധവാൻതന്നെയാണ് ക്യാപ്റ്റൻ.
ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്-ലിയും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ വിട്ടുനിന്നു. ലോകേഷ് രാഹുലിനെ പരിഗണിച്ചില്ല. ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ, പേസർ ദീപക് ചഹാർ എന്നിവരെ തിരികെവിളിച്ചു. രാഹുൽ തൃപാഠിയെയും ഉൾപ്പെടുത്തി. ആഗസ്‌ത് 18ന് പരമ്പരയ്ക്ക് തുടക്കമാകും. മൂന്ന് മത്സരങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..