ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം
മസ്‌കത്ത്> ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഹോക്കിയിൽ ഫൈനലിൽ പാകിസ്ഥാനെ 5–-3ന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ അരെയ്‌ജിത്ത് സിങ് നാല് ഗോളടിച്ചു. 4, 18, 47, 54 മിനിറ്റുകളിലായിരുന്നു അരയ്ജീത് സിങ്ങിന്റെ ഗോളുകൾ. ദിൽരാജ് സിങ് (19-ാം മിനിറ്റ്) ഇന്ത്യയ്ക്കായി വലക്കുലുക്കി.
കിരീട നോട്ടതോടെ ഇന്ത്യൻ ഗോൾകീപ്പറായിരുന്ന മലയാളി താരം പി ആർ ശ്രീജേഷ് പരിശീലന വേഷത്തിലും തിളങ്ങി. ടീം കോച്ചായി ചുമതലയേറ്റശേഷമുള്ള ആദ്യ കിരീടമാണിത്. അതേസമയം അഞ്ചാംതവണയാണ് ഇന്ത്യ ജേതാക്കളാകുന്നത്. തുടർച്ചയായി മൂന്നാംതവണയും.
0 comments