06 October Sunday

ഇന്ത്യക്ക് മോശം തുടക്കം; രോഹിത്തും കോഹ്‌ലിയും ഗില്ലും നിരാശപ്പെടുത്തി, നാല് വിക്കറ്റ് നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ചെന്നൈ> ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോഹ്‌ലി (ആറ്), ഋഷഭ് പന്ത് (39) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഹസൻ മഹ്മൂദിന്റെ പന്തിലാണ് നാലുപേരും പുറത്തായത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍- ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഓപ്പണര്‍ ജയശസ്വി ജയ്‌സ്വാളും (43) കെ എൽ രാഹുലുമാണ് (ഒന്ന്) ക്രീസില്‍. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 30 ഓവറിൽ നാലിന് 111 എന്ന നിലയിലാണ് ഇന്ത്യ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നാല്‌ മാസത്തിനിടെ 10 ടെസ്റ്റാണ്‌ രോഹിത്‌ ശർമയും കൂട്ടരും കളിക്കുന്നത്‌. ഇതിന്റെ തുടക്കംകൂടിയാണ്‌ ബംഗ്ലാദേശ്‌ പരമ്പര.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top