08 November Friday

വില്ലനായി മഴ; രണ്ടാം ദിനവും കളി തുടരാൻ വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കാൺപുർ> ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിലെ രണ്ടാം ദിനവും മഴ കളി തടസ്സപ്പെടുത്തുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യദിനം 35 ഓവർ മാത്രമാണ്‌ എറിയാനായത്‌.

വെള്ളിയാഴ്ച മഴകാരണം കളി ഒരുമണിക്കൂർ വൈകിയാണ്‌ ആരംഭിച്ചത്‌. ടോസ്‌ നേടിയ ക്യാപ്‌റ്റൻ രോഹിത്‌ ശർമ ബംഗ്ലാദേശിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 107 റണ്ണെടുത്തുനിൽക്കെ കളി തടസ്സപ്പെട്ടു. കളി നിർത്തുമ്പോൾ 40 റണ്ണുമായി മൊമിനുളും ആറ്‌ റണ്ണോടെ മുഷ്‌ഫിഖർ റഹീമുമാണ്‌ ക്രീസിൽ. ആദ്യ ടെസ്‌റ്റ്‌ ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന്‌ മുന്നിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top