13 October Sunday

ഓസീസിന്‌ 
107 റൺ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ചെന്നൈ
ഇന്ത്യ അണ്ടർ 19 ടീമിനെതിരായ ആദ്യ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിന്‌ ലീഡ്‌. രണ്ടാംദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 110 റണ്ണെന്ന നിലയിലാണ്‌. 107 റൺ ലീഡായി. ഒന്നാം ഇന്നിങ്‌സിൽ 293 റണ്ണാണ്‌ നേടിയത്‌. ഇന്ത്യ ഓപ്പണർ വൈഭവ്‌ സൂര്യവൻശിയുടെ (62 പന്തിൽ 104) തകർപ്പൻ സെഞ്ചുറിയിൽ 296 റണ്ണുമെടുത്തു. നാല്‌ സിക്‌സറും 14 ഫോറുമായിരുന്നു പതിമൂന്നുകാരന്റെ ഇന്നിങ്‌സിൽ. രണ്ട്‌ ഇന്നിങ്‌സിലുമായി മലയാളി സ്‌പിന്നർ മുഹമ്മദ്‌ ഇനാന്‌ അഞ്ച്‌ വിക്കറ്റുണ്ട്‌. സ്‌കോർ: ഓസീസ്‌ 293 & 110/4, ഇന്ത്യ 296.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top