തിരുവനന്തപുരം > കാര്യവട്ടത്ത് ഇന്ത്യ - നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്‌തതോടെയാണ് കളി ഉപേക്ഷിച്ചത്.
കഴിഞ്ഞ മൂന്നു മത്സരത്തിനും മഴ വില്ലനായിരുന്നു. ഇന്നലെ ഇരുടീമുകളും കെസിഎയുടെ തുമ്പയിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ ഇന്നലെ പരിശീലനം നടത്തിയില്ല. ഇതോടുകൂടി ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ അവസാനിക്കും. കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്. ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക - അഫ്‌ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..