16 January Saturday

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; പരമ്പര നഷ്ടമായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

സിഡ്‌നി > ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി.  51 റണ്‍സിന്റെ ജയത്തോടെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് മാത്രമാണ് നേടാനായത്.

അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കെ എല്‍ രാഹുലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്റ്റീസ് സ്മിത്ത്, അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top