03 June Saturday

75-ാം സെഞ്ചുറിയുമായി കോഹ്‌ലി: നാലാം ടെസ്‌റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

twitter.com/BCCI/status/

അഹമ്മദാബാദ്> ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ അടിപതറാതെ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ ശുഭ്‌മാൻ ഗില്ലിന് പിന്നാലെ വിരാട് കോഹ്ലി കൂടെ സെഞ്ചുറി നേടിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 400 റൺസ് കടന്നു.

241 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകൾ അടക്കം നേടിയാണ് കോഹ്ലി തന്റെ കരിയറിലെ 75-ാം സെഞ്ചുറി തികച്ചത്.  28 റൺസെടുത്ത രവീന്ദ്ര ജദേജയെയും 44 റൺസെടുത്ത ശ്രീകർ ഭരതിന്റെയും വിക്കറ്റുകളാണ് നാലാം ദിനം ഇന്ത്യക്ക് നഷ്‌ടമായത്. കോഹിലിക്കൊപ്പം അക്‌സ‌‌‌ർ പട്ടേൽ‌ (ഒൻപതു പന്തിൽ അഞ്ച്) എന്നിവരാണു ക്രീസിൽ.

നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ നേടിയത് 480 റൺസാണ്. ഇന്ത്യയ്ക്കായി സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top