സിഡ്നി
ആദ്യ കളിയിൽ വമ്പൻ തോൽവിയിൽ തളർന്ന ഇന്ത്യൻ ടീമിന് ഇന്ന് രണ്ടാം പരീക്ഷണം. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സിഡ്നിയിൽ ഇറങ്ങുന്നു. മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഒരു ജയംകൂടി നേടിയാൽ ഓസ്ട്രേലിയക്ക് കിരീടം നേടാം. വിരാട് കോഹ്ലിക്കും സംഘത്തിനും ഇത് നിർണായക പോരാട്ടമാണ്.
ആദ്യ ഏകദിനത്തിൽ 66 റണ്ണിനാണ് ഇന്ത്യ തോറ്റത്. ബൗളിങ്ങും ഫീൽഡിങ്ങും ബാറ്റിങ്ങും ഒരുപോലെ പരാജയപ്പെട്ടു. ഓസീസ് മുൻനിര ബാറ്റ്സ്മാൻമാരുടെ മികവിൽ റണ്ണടിച്ചുകൂട്ടി. ഇന്ത്യൻ നിരയിൽ ഹാർദിക് പാണ്ഡ്യയും ശിഖർ ധവാനും ഒഴികെയുള്ള എല്ലാവരും പരാജയപ്പെട്ടു.
ഇന്ത്യൻ നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പേസർ നവ്ദീപ് സെയ്നിക്ക് പകരം ടി നടരാജൻ അരങ്ങേറിയേക്കും. സ്പിന്നർ യുശ്വേന്ദ്ര ചഹാലിന് പകരം കുൽീദീപ് യാദവും കളിച്ചേക്കും. ഓസീസ് നിരയിൽ പരിക്കിലുള്ള മാർകസ് സ്റ്റോയിനിസ് ഇറങ്ങാൻ സാധ്യതയില്ല.
ടീം: ഇന്ത്യ–- ശിഖർ ധവാൻ, മായങ്ക് അഗർവാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ടി നടരാജൻ/ നവ്ദീപ് സെയ്നി, മുഹമ്മദ് ഷമി, യുശ്വേന്ദ്ര ചഹാൽ/ കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
ഓസ്ട്രേലിയ–- ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത്, മാർണസ് ലബുഷെയ്ൻ, അലെക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ/ ഷോൺ അബോട്ട്, പാറ്റ് കമ്മിൻസ്, മിച്ചെൽ സ്റ്റാർക്, ആദം സാമ്പ, ജോഷ് ഹാസെൽവുഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..