02 December Monday

ഓസ്‌ട്രേലിയ, സൗത്ത്‌ ആഫ്രിക്ക പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

മുംബൈ > സൗത്ത്‌ ആഫ്രക്ക, ഓസ്‌ട്രേലിയ ടീമുകൾക്കെയതിരായ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൗത്ത്‌ ആഫ്രിക്കൻ പര്യടനത്തിൽ നാല്‌ ട്വന്റി 20 മത്സരങ്ങളാണുള്ളത്‌. ഓസ്‌ട്രലിയൻ പര്യടനത്തിൽ നാല്‌ ടെസ്റ്റ്‌ മത്സരങ്ങളും (ബോർഡർ ഗവാസ്‌കർ ട്രോഫി).

സൗത്ത്‌ ആഫ്രക്കക്കെതിരായ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്‌. സൂര്യകുമാർ യാദവ്‌ നയിക്കുന്ന ടീമിൽ 15 പേരാണുള്ളത്‌. ടീം: സൂര്യകുമാർ യാദവ്‌, അഭിഷേക്‌ ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്‌, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്‌, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്‌, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീം: രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top