18 February Monday

ഐസിസി ടെസ‌്റ്റ‌് റാങ്കിങ‌്: ഇന്ത്യ ഒന്നാംസ്ഥാനം നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ദുബായ‌് > ഐസിസി ടെസ‌്റ്റ‌് റാങ്കിങ‌് പട്ടികയിൽ ഇന്ത്യ ഒന്നാംസ്ഥാനം നിലനിർത്തി. 116 പോയിന്റാണ‌് ഇന്ത്യക്ക‌്. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ‌് രണ്ടാമത‌്.
ബാറ്റ‌്സ‌്മാൻമാരിൽ 922 പോയിന്റുമായി ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി ആദ്യപടിയിൽ തുടർന്നു. ന്യൂസിലൻഡ‌് ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസൺ 897 പോയിന്റോടെ രണ്ടാമതുണ്ട‌്. ബൗളർമാരിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയാണ‌് ഒന്നാമത‌്. രവീന്ദ്ര ജഡേജ അഞ്ചാമതും ആർ അശ്വിൻ ഒമ്പതാമതുമാണ‌്. ജസ‌്പ്രീത‌് ബുമ്ര 15–-ാം റാങ്കിലെത്തി.
 


പ്രധാന വാർത്തകൾ
 Top