27 September Tuesday

സധെെര്യം 
ഹർമൻപ്രീത് ; 1999നുശേഷം 
ഇംഗ്ലണ്ട് മണ്ണിൽ 
ഇന്ത്യൻ വനിതകൾക്ക് 
ഏകദിന പരമ്പര

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

image credit bcci women twitter


കാന്റെർബുറി
മുന്നിൽനിന്ന് നയിക്കാൻ ഹർമൻപ്രീത് കൗർ ഉണ്ടെങ്കിൽ  ഏത് വമ്പനെയും ഇന്ത്യൻ വനിതകൾ കീഴടക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയം അതിന്റെ  ഉദാഹരണം മാത്രം. 1999നുശേഷം ഇംഗ്ലണ്ട് മണ്ണിൽ ആദ്യ പരമ്പര നേടിയാണ് ഹർമൻപ്രീതും സംഘവും ചരിത്രംകുറിച്ചത്. ക്യാപ്റ്റൻ തകർപ്പൻ സെഞ്ചുറിയുമായി നയിച്ചപ്പോൾ 88 റണ്ണിനായിരുന്നു രണ്ടാം ഏകദിനത്തിലെ ജയം. മൂന്ന് മത്സര പരമ്പര 2–0ന് സ്വന്തമാക്കുകയും ചെയ്തു.

ഇംഗ്ലീഷ് ബൗളർമാരെ തരിമ്പും പേടിയില്ലാതെയാണ് ഹർമൻപ്രീത് ബാറ്റ് വീശിയത്. 111 പന്തിൽ 143 റണ്ണുമായി പടനയിച്ച മുപ്പത്തിമൂന്നുകാരി ഇന്ത്യയുടെ സ്കോർ 5–333 റണ്ണിലെത്തിച്ചു. മറുപടിക്കെത്തിയ ഇംഗ്ലണ്ട് 44.2 ഓവറിൽ 245ന് പുറത്തായി.

സ്-മൃതി മന്ദാന (50 പന്തിൽ 41) പുറത്തായശേഷം താളം തെറ്റാതെ ഇന്ത്യൻ ബാറ്റിങ് നിരയെ നയിച്ച ഹർമൻപ്രീത് ഓരോ ഘട്ടത്തിലും നിർണായക കൂട്ടുകെട്ടുകളുണ്ടാക്കി. ഹർലീൻ ഡിയോൾ (58), പൂജ വസ്‌ത്രാക്കർ (16 പന്തിൽ 18), ദീപ്തി ശർമ (9 പന്തിൽ 15*) എന്നിവരായിരുന്നു കൂട്ട്. ഒരുഘട്ടത്തിൽ റൺനിരക്ക് അഞ്ചിൽ താഴെയായിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ ഹർമൻപ്രീത് ആഞ്ഞടിച്ചതോടെ റണ്ണൊഴുകി. ആദ്യ അമ്പത് 64 പന്തിൽനിന്നായിരുന്നു. രണ്ടാമത്തേത് 34 പന്തിൽ.

നാല് കൂറ്റൻ സിക്സറുകളും 18 ഫോറും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ സ്കോറാണിത്. മറുപടിക്കെത്തിയ ഇംഗ്ലണ്ടിനെ നാല് വിക്കറ്റ് എടുത്ത രേണുക സിങ്ങാണ് തകർത്തത്. പേസ് ബൗളർ ജൂലൻ ഗോസ്വാമിയുടെ വിരമിക്കൽ പരമ്പരയാണിത്. അവസാന മത്സരം ഇന്ന് പകൽ മൂന്നരയ്‌ക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top