Deshabhimani

വനിതാ ട്വന്റി20 ലോകകപ്പ്: ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ, മലയാളികളായ ആശയും സജനയും ടീമിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 01:04 PM | 0 min read

മുംബൈ> വനിതാ ട്വന്റി20 ലോകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഉൾപ്പെട്ടു. മറ്റൊരു മലയാളി താരമായ മിന്നുമണിക്ക് ടീമിലിടം നേടാൻ കഴിഞ്ഞില്ല. സ്‌മൃതി മന്ദാനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, അരുന്ധതി റെഡി, രേണുക സിംഗ് താക്കൂർ, ദയാലൻ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.



ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് യുഎഇയിൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റിന് ഒക്ടോബർ മൂന്നിന് തുടക്കമാവും. ഒക്ടോബർ മൂന്നിന് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്‌കോട്‌ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന് ന്യൂസിലൻഡുമായാണ്.

നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലൻഡ് എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഒക്ടോബർ 20ന് ദുബായിയിലാണ് ഫൈനൽ.

 



deshabhimani section

Related News

View More
0 comments
Sort by

Home