ഒളിമ്പിക്സ് അയോ​ഗ്യത: വിനേഷ് ഫോഗട്ടിനായി ഹരീഷ് സാൽവെ ഹാജരാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 12:21 PM | 0 min read

പാരിസ് >  ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്‌തിയിൽ നിന്ന്‌ അയോഗ്യയാക്കിയതിനെതിരെ വിനേഷ്‌ ഫോഗട്ട്‌ സമർപ്പിച്ച നൽകിയ അപ്പീലിൽ  ഇന്ത്യൻ ഒളിമ്പിക്‌സ്‌ അസോസിയേഷനുവേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിയോടെ ( പ്രാദേശിക സമയം രാവിലെ 9. 30) കേസ് കോടതി പരി​ഗണിിക്കുമെന്നാണ് കരുതുന്നത്. വിനേഷ് നൽകിയ അപ്പീൽ അന്താരാഷ്‌ട്ര കോടതി സ്വീകരിച്ചിരുന്നു.

ഫൈനലിന്‌ മുൻപുള്ള ഭാരപരിശോധനയിൽ നിശ്ചയിച്ചതിനേക്കാൾ 100 ​ഗ്രാം ഭാരം കൂടുതൽ കണ്ടതിനെത്തുടർന്നാണ് വിനേഷിനെ മത്സരത്തിൽ നിന്ന്‌ വിലക്കിയത്‌. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക്‌ തള്ളപ്പെടുകയായിരുന്നു.

വെള്ളിമെഡലിന്‌ അർഹതയുണ്ടെന്ന്‌ കാണിച്ചാണ്‌ വിനേഷ്‌ കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്‌. ഫൈനൽ മത്സരത്തിന്‌ ശേഷമായിരുന്നു വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്‌. രണ്ട്‌ ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട്‌ തവണയാണ്‌ ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന്‌ വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home