18 November Monday

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌: പ്രണോയ്‌ പുറത്ത്‌, സായ്‌ പ്രണീത്‌ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ബേസൽ > ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ്‌ പ്രണീത്‌ ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്തോനേഷ്യൻ താരം ആന്റണി ഗിന്റിങ്ങിനെതിരെ 21‐19, 21‐13 എന്ന സ്‌കോറിനാണ്‌ സായ്‌ പ്രണീതിന്റെ വിജയം.
 
 അതേസമയം മലയാളിതാരം എച്ച്‌ എസ്‌ പ്രണോയ്‌ മൂന്നാം റൗണ്ടിൽ പുറത്തായി. ലോകചാമ്പ്യനും ഒന്നാംനമ്പർ താരവുമായ ജപ്പാന്റെ കെന്റോ മൊമോട്ടയോടാണ്‌ പ്രണോയ്‌ പരാജയപ്പെട്ടത്‌. സ്‌കോർ:21‐19, 21‐12.  30‐ാം നമ്പർ താരമായ പ്രണോയ്‌ ആദ്യ ഗെയിമിൽ പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ പിടിച്ചുനിൽക്കാനായില്ല.

 


പ്രധാന വാർത്തകൾ
 Top