21 September Saturday

ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ: മോഹൻബഗാനെ തകർത്ത്‌ ഗോകുലത്തിന്‌ ചരിത്രവിജയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കൊൽക്കത്ത > ഡ്യൂറൻഡ്‌ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ പതിനാറുതവണ ചാമ്പ്യൻമാരായ മോഹന്‍ ബഗാനെ തകർത്ത്‌ ഗോകുലം കേരള എഫ് സി കിരീടംചൂടി. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ്‌ ഗോകുലം വിജയിച്ചത്‌. ആദ്യമായാണ്‌ ഗോകുലം കേരള എഫ്‌ സി ഡ്യൂറൻഡ്‌ കപ്പ്‌ ചാമ്പ്യൻമാരാകുന്നത്‌. ഗോകലത്തിനായി രണ്ട്‌ ഗോളുകളും നേടിയത്‌ ക്യാപറ്റൻ മാര്‍ക്കസ് ജോസഫാണ്‌. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. ഗോൾഡൻ ബൂട്ട്‌, ഗോൾഡൻ ബോൾ പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി.

 22 വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഒരു കേരള ടീം ഡ്യൂറൻഡ്‌ കപ്പ്‌ നേടുന്നത്‌.
1997ല്‍ എഫ് സി കൊച്ചിനാണ്‌ ഇതിന്‌ മുമ്പ്‌  ഡ്യൂറന്റ് കപ്പ്‌ ജേതാക്കളായ കേരള ടീം. 45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ്‌ ഗോകുലത്തിനുവേണ്ടി ഗോൾ നേടി. 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിലൂടെ ബഗാൻ ഒരു ഗോൾ മടക്കി. ടൂർണമെന്റിൽ തോൽവിയറിയാതെയാണ്‌ കേരള ടീമിന്റെ കിരീട നേട്ടം. 



പ്രധാന വാർത്തകൾ
 Top