20 October Tuesday

ഫ്രഞ്ച്‌ ഓപ്പണിന്‌ ഇന്നു തുടക്കം; ദിവസം ആയിരം കാണികൾക്കുമാത്രം പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

പാരിസ്‌ > ആശങ്കകൾക്കൊടുവിൽ റൊളാങ്‌ ഗാരോസിൽ ഇന്ന്‌ പോരാട്ടങ്ങൾ തുടങ്ങും. കോവിഡ്‌ നിയന്ത്രണങ്ങൾക്കിടെയാണ്‌ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിന്‌ തുടക്കമാകുന്നത്‌. ദിവസം ആയിരം കാണികൾക്കുമാത്രമാണ്‌ സ്‌റ്റേഡിയത്തിൽ കളി കാണാൻ അനുവാദം.

ഇതിനിടെ മോശം കാലാവസ്ഥയും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. പതിമൂന്നാംകിരീടം ലക്ഷ്യമിടുന്ന റാഫേൽ നദാൽ, ഒന്നാംറാങ്കുകാരൻ നൊവാക്‌ യൊകോവിച്ച്‌, പുതിയ യുഎസ്‌ ഓപ്പൺ ചാമ്പ്യൻ ഡൊമിനിക്‌ തീം എന്നിവരാണ്‌ പുരുഷ വിഭാഗത്തിൽ പ്രതീക്ഷയോടെ ഇറങ്ങുന്നത്‌.

ചാമ്പ്യനായാൽ നദാലിന്‌ 20 ഗ്രാൻഡ്‌ സ്ലാം കിരീടമാകും. സ്വിസ്‌ താരം റോജർ ഫെഡററുടെ റെക്കോഡിന്‌ ഒപ്പമെത്താനും കഴിയും.
വനിതകളിൽ സെറീന വില്യംസ്‌ 24–-ാം ഗ്രാൻഡ്‌ സ്ലാം കിരീടം ലക്ഷ്യമിടുന്നു. കഴിഞ്ഞദിവസം 39–-ാംപിറന്നാൾ ആഘോഷിച്ച സെറീനയ്‌ക്ക്‌ ഫ്രഞ്ച്‌ ഓപ്പണിൽ കടുത്ത പോരാട്ടമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top