13 September Friday

ഫ്രഞ്ച്‌ ഓപ്പൺ : ജൊകോവിച്ച്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

twitter.com/rolandgarros/status

പാരിസ്‌> ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽ നൊവാക്‌ ജൊകോവിച്ചിന്‌ മികച്ച തുടക്കം. ആദ്യ റൗണ്ടിൽ അമേരിക്കയുടെ അലെക്‌സാണ്ടർ കൊവാസെവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ സെർബിയക്കാരൻ തോൽപ്പിച്ചു (6–-3,6–-2, 7–-6). രണ്ടാംറൗണ്ടിൽ ഹംഗറിയുടെ മാർടോൺ ഫുക്‌സോവിക്‌സാണ്‌ മുൻ ചാമ്പ്യന്റെ എതിരാളി.

പുരുഷ സിംഗിൾസിലെ മറ്റൊരു മത്സരത്തിൽ 10–-ാംസീഡ്‌ ക്യാനഡയുടെ ഫെലിക്‌സ്‌ ഓഗർ അലിയാസെമെ ആദ്യ റൗണ്ടിൽ മടങ്ങി. ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനി നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു. സ്വിറ്റ്‌സർലൻഡിന്റെ സ്‌റ്റാൻ വാവ്‌റിങ്ക രണ്ടാംറൗണ്ടിൽ കടന്നു.
വനിതകളിൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ തോൽപ്പിച്ച്‌ അമേരിക്കയുടെ സ്ലൊയാനെ സ്‌റ്റഫീൻസ്‌ മുന്നേറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top