21 March Tuesday

ഫ്രഞ്ച് ലീഗ് : പിഎസ്‌ജിക്ക്‌ സമനില

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


പാരിസ്‌
ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജിക്ക്‌ അടിതെറ്റുന്നു. റെയിംസിനോട്‌ സമനില വഴങ്ങിയതോടെ ഒന്നാംസ്ഥാനത്തെ ലീഡ്‌ മൂന്ന്‌ പോയിന്റായി കുറഞ്ഞു. 20 കളി പൂർത്തിയായപ്പോൾ 48 പോയിന്റാണ്‌ ചാമ്പ്യൻമാർക്ക്‌. രണ്ടാമതുള്ള ലെൻസിന്‌ 45.

പരിക്കുസമയം ഫൊലാറിൻ ബൊലഗൺ നേടിയ ഗോളിലാണ്‌ റെയിംസ്‌ പിഎസ്‌ജിയെ തളച്ചത്‌ (1–-1). അവസാന അഞ്ച്‌ കളിയിൽ രണ്ട്‌ തോൽവി വഴങ്ങിയ പാരിസുകാർക്ക്‌ കിരീടം നിലനിർത്താൻ കടുത്ത പോരാട്ടം നേരിടേണ്ടിവരും.

ലയണൽ മെസിയും നെയ്‌മറും കിലിയൻ എംബാപ്പെയും അണിനിരന്നിട്ടും റെയിംസിനെതിരെ സമനിലകൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു. ഇടവേളകഴിഞ്ഞ്‌ നെയ്‌മറിലൂടെയായിരുന്നു മുന്നിലെത്തിയത്‌. പിന്നാലെ മധ്യനിരക്കാരൻ മാർകോ വെറാറ്റി ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയത്‌ പിഎസ്‌ജിയെ തളർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top