Deshabhimani

ശ്രീലങ്ക അണ്ടർ 19 ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 03:54 PM | 0 min read

കൊളംബോ > ശ്രീലങ്ക അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അംബലൻ​ഗോഡയിലുള്ള താരത്തിന്റെ വസതിയിൽ വച്ചായിരുന്നു വെടിയേറ്റത്. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് നിരോഷണയ്ക്ക് വെടിയേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

ഓൾറൗണ്ടറായ നിരോഷണ 2000ത്തിൽ ആണ് ശ്രീലങ്കയുടെ അണ്ടർ-19 ടീമിലെത്തിയത്. വലം കൈയൻ പേസ് ബൗളറും വലം കൈയൻ ബാറ്ററുമായിരുന്ന താരം, 2002ലെ അണ്ടർ-19 ലോകകപ്പിൽ ലങ്കൻ ടീമിനെ നയിച്ചു. ടീമിനായി 300 റൺസും 19 വിക്കറ്റും നേടി. പിന്നീട് ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home